Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 World Cup

സ​ഞ്ജു സാം​സ​ണി​നെ കെ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ​ഞ്ജു സാം​സ​ണെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ കെ​സി​എ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ആ​ദ​രം.

ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ സ​ഞ്ജു പു​തി​യ ത​ല​മു​റ​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും മം​ഗ​ല​പു​രം സ്റ്റേ​ഡി​യം ത​ല​സ്ഥാ​ന​ത്തെ ക്രി​ക്ക​റ്റ് വ​ള​ർ​ച്ച​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു​വി​നു​ള്ള ജ​ന്മ​നാ​ടി​ന്‍റെ ഈ ​ആ​ദ​ര​വ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​മെ​ന്ന് കെസി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോഗത്തിൽ കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Sports

ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; സ്‌​ക്വാ​ഡി​ല്‍ സ​ഞ്ജു​വും

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്.

സ​ഞ്ജു​വി​നെ വി​ക്ക​റ്റ് കീ​പ്പ​റാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​നെ നാ​യ​ക​നു​മാ​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​യാ​ന്‍ ബി​ഷ​പ്പ് ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. സ​ഞ്ജു​വി​നൊ​പ്പം ഓ​പ്പ​ണ​റാ​യി പാ​ക്കി​സ്ഥാ​ന്‍റെ സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍ ടീ​മി​ലെ​ത്തി.

ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ വി​ൽ ജാ​ക്സ്, വി​ൻ​ഡീ​സ് ബൗ​ള​ർ ജേ​സ​ൺ ഹേ​ൾ​ഡ​ർ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ലും​ഗി എ​ൻ​ഡി​ഡി, ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ആ​ദി​ൽ റാ​ഷി​ദ്, സിം​ബാ​ബ്‌​വേ പേ​സ​ർ ബ്ലെ​സിം​ഗ് മു​സ​റാ​ബാ​നി എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ

12-ാമ​നാ​യി യു​എ​സ്എ ബൗ​ള​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്കും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഷാ​ഡ്‌​ലി നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 13 വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​ന്ത്യ​ക്കെ​തി​രെ​യും പാ​ക്കി​സ്ഥാ​നെ​തി​രെ​യും നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി​യി​രു​ന്നു.

ടീം: ​സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​ഞ്ജു സാം​സ​ണ്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍, എ​യ്ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, വി​ല്‍ ജാ​ക്‌​സ്, ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍, ജ​സ്പ്രി​ത് ബും​റ, ലു​ങ്കി എ​ന്‍​ഗി​ഡി, ആ​ദി​ല്‍ റ​ഷീ​ദ്, ബ്ലെ​സിം​ഗ് മു​സ​റ​ബാ​നി, ഷാ​ഡ്‌​ലി വാ​ന്‍ ഷാ​ല്‍​ക്വി​ക് (12-ാമ​ന്‍).

Sports

താ​ര​ങ്ങ​ളി​ൽ താ​രം ത​ല​സ്ഥാ​ന​ത്തെ​ത്തി; സ​ഞ്ജു​വി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം

 തി​രു​വ​ന​ന്ത​പു​രം: ടി20 ​ലോ​ക​ക​പ്പി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ഞ്ജു സാം​സ​ൺ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ താ​ര​ത്തെ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ഫൈ​ന​ലി​ൽ സ​ഞ്ജു സാം​സ​ൺ 46 പ​ന്തു​ക​ളി​ൽ നി​ന്ന് 89 റ​ൺ​സ് നേ​ടി​യി​രു​ന്നു. സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വെ​റും അ​ഞ്ച് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി ഉ​ള്‍​പ്പെ​ടെ 321 റ​ണ്‍​സ​ടി​ച്ചാ​ണ് ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​യ​ത്.

നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. കി​രീ​ട നേ​ട്ട​ത്തി​നു പി​ന്നാ​ലെ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച് വി​രാ​ട് കോ​ഹ്‌​ലി ഉ​ൾ​പ്പ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​കാ​ന്‍ ഏ​റ്റ​വും അ​ർ​ഹ​നാ​യ സ​ഞ്ജു സാം​സ​ൺ അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ടീ​മി​ന് ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ത്തി​ൽ ത​ന്നെ നീ ​അ​വ​സ​ര​ത്തി​നൊ​ത്തു​യ​ര്‍​ന്ന് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. നി​ന്‍റെ നേ​ട്ട​ത്തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മെ​ന്നും വി​രാ​ട് കോ​ഹ്‌​ലി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ സ്വീ​ക​ര​ണ​ങ്ങ​ള്‍ സ​ഞ്ജു​വി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.

Sports

'പത്തു വർഷത്തിനു ശേഷം നീ എവിടെയായിരിക്കും?' ഇതായിരുന്നു അച്ഛനു സഞ്ജുവിന്‍റെ മറുപടി

സാംസണ്‍ വിശ്വനാഥന്‍ എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്‍റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.

അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ്‍ ജോലിവരെ ഉപേക്ഷിച്ചു.

തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്‍റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്‍റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...

അഞ്ച് ഇന്നിംഗ്സുകൾ

അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്‌സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്‍. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്‌സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.

സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്‌സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്‍റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.

 അച്ഛന്‍റെ സ്വപ്നം

2025 കേരള പ്രീമിയര്‍ ലീഗ് ട്വന്‍റി-20യില്‍ ചേട്ടന്‍ സാലി സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.

ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.

കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്‍ക്കുന്ന നായകന്‍ തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്‍റി-20 ലോകകപ്പിലെ സഞ്ജു സാംസണ്‍. വിശ്വനാഥ് സാംസണിന്‍റ് സുവര്‍ണ സ്വപ്‌നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...

 

Sports

എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ; ഇനിയുള്ള ലക്ഷ്യം വളരെ വലുതെന്ന് സഞ്ജു സാംസൺ

അ​ഹ​മ്മ​ദാ​ബാ​ദ്: 2026 ടി20 ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി സ​ഞ്ജു സാം​സ​ൺ. പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു​വെ​ന്ന് സ​ഞ്ജു പ​റ​ഞ്ഞു.

ഒ​രു​പാ​ട് സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്. വാ​ക്കു​ക​ള്‍ കി​ട്ടു​ന്നി​ല്ല, വി​കാ​ര​ങ്ങ​ള്‍ അ​ട​ക്കാ​നാ​വു​ന്നി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ല്‍, ഇ​ത് ഒ​ന്ന് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ തു​ട​ങ്ങി​യ​താ​ണ്. താ​ന്‍ ക​ളി​ക്കാ​തി​രു​ന്ന 2024 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ആ​ഗ്ര​ഹി​ച്ച​താ​ണി​തെ​ന്നും സ​ഞ്ജു സാം​സ​ൺ വ്യ​ക്ത​മാ​ക്കി.

അ​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തു. താ​ന്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ച​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യ്ക്ക് ശേ​ഷം താ​ന്‍ ആ​കെ ത​ക​ര്‍​ന്നു​പോ​യി​രു​ന്നു, ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം ത​രി​പ്പ​ണ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ താ​രം ത​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പി​ന്നി​ലെ ര​ഹ​സ്യ​വും വെ​ളി​പ്പെ​ടു​ത്തി.

ഒ​രു​പാ​ട് മു​ന്‍​താ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ടു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി സ​ച്ചി​ന്‍ സാ​റു​മാ​യി താ​ന്‍ നി​ര​ന്ത​രം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്നു​ണ്ട്. താ​ന്‍ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കു​ക​യും ത​ങ്ങ​ൾ​ക്കി​ട​യി​ൽ ദീ​ർ​ഘ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യു​ള്ള ഒ​രാ​ളി​ല്‍ നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ക എ​ന്ന​തി​ല​പ്പു​റം മ​റ്റെ​ന്താ​ണ് വേ​ണ്ട​തെ​ന്നും ചേ​ദി​ച്ചു. ഇ​നി​യു​ള്ള ല​ക്ഷ്യം വ​ള​രെ വ​ലു​താ​ണെ​ന്നും ഇ​പ്പോ​ള്‍ ത​നി​ക്ക് ഇ​ത് ആ​സ്വ​ദി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ സ​ഞ്ജു കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​നി എ​ന്ത് വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഈ ​പോ​രാ​ട്ട വീ​ര്യം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​നം; ച​രി​ത്ര നേ​ട്ട​ത്തി​ൽ നി​ല​യ്ക്കാ​ത്ത അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്ത്.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​സാ​മാ​ന്യ​മാ​യ ക​ഴി​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഒ​ത്തൊ​രു​മ​യു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ടീം ​പ്ര​ക​ടി​പ്പി​ച്ച പോ​രാ​ട്ട​വീ​ര്യം ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഹൃ​ദ​യ​ത്തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും നി​റ​ച്ചു​വെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

മൂ​ന്ന് ത​വ​ണ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന ബ​ഹു​മ​തി​യും തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന ഏ​ക ടീ​മെ​ന്ന പ​ദ​വി​യും ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ പ്ര​തി​ഭ​യു​ടെ അ​ട​യാ​ള​മാ​ണ് ഈ ​വി​ജ​യ​മെ​ന്നും ടീ​മി​ലെ ഓ​രോ ക​ളി​ക്കാ​രും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും ദ്രൗ​പ​തി മു​ർ​മു​വും വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ത​ന്നെ കി​രീ​ടം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച​ത് മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​ഞ്ജു സാം​സ​ണെ​യും ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം തി​ള​ങ്ങി​യ ജ​സ്പ്രീ​ത് ബും​റ​യെ​യും രാ​ഹു​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. നീ​ല​പ്പ​ട​യു​ടെ ഈ ​ഉ​ജ്വ​ല വി​ജ​യം രാ​ജ്യ​ത്തി​ന് വ​ലി​യ ആ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Sports

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നീ​ല​പ്പ​ട​യു​ടെ അ​ശ്വ​മേ​ധം; കി​രീ​ടം നിലനിർത്തി ഇന്ത്യ

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്തി ഇ​ന്ത്യ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ 96 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 19 ഓ​വ​റി​ൽ 159 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ടിം ​സെ​യ്‌​ഫ​ർ​ട്ടാ​ണ് (52) കി​വീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ​ന​ർ (43) റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ബും​റ നാ​ലും അ​ക്സ​ർ പ​ട്ടേ​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റയെ കളിയിലെ താരമായും സ​ഞ്ജു​വി​നെ ‌ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്കോ​ർ: ഇ​ന്ത്യ 255/5 ന്യൂ​സി​ല​ൻ​ഡ് 159/10 (19). ടോ​സ് നേ​ടി​യ കി​വീ​സ് ക്യാ​പ്റ്റ​ൻ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. സ​ഞ്ജു സാം​സ​ൺ (89), അ​ഭി​ഷേ​ക് ശ​ർ​മ (52), ഇ​ഷാ​ൻ കി​ഷ​ൻ (54) എ​ന്നി​വ​ർ അ​ടി​ച്ച് ത​ക​ർ​ത്ത​തോ​ടെ റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ റ​ൺ​റേ​റ്റ് ഉ​യ​ർ​ന്നു.

പ​വ​ർ​പ്ലേ​യി​ൽ സ​ഞ്ജു അ​ഭി​ഷേ​ക് സ​ഖ്യം 92 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്നാം കി​രീ​ട​നേ​ട്ട​ത്തി​ലൂ​ടെ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന ടീ​മെ​ന്ന ഖ്യാ​തി ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ര​ണ്ടു കി​രീ​ട​ങ്ങ​ളു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ൻ​ഡീ​സി​നെ​യും ഇം​ഗ്ല​ണ്ടി​നെ​യു​മാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്.

‌ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്തു​ന്ന ആ​ദ്യ ചാ​മ്പ്യ​ൻ ടീ​മെ​ന്ന റി​ക്കാ​ർ​ഡും സ്വ​ന്തം നാ​ട്ടി​ൽ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​കു​ന്ന ആ​ദ്യ ടീ​മെ​ന്ന റി​ക്കാ​ർ​ഡും ഈ ​ജ​യ​ത്തോ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Sports

ആറാ​മ​നും വീ​ണു; കി​വീ​സ് കി​ത​യ്ക്കു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്കോ​റി​ന് മ​റു​പ​ടി പ​റ​യു​ന്ന ന്യൂ​സി​ല​ൻ​ഡി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ടം. നി​ല​വി​ൽ അ​വ​ർ 13 ഓ​വ​റി​ൽ 128/6 എ​ന്ന നി​ല​യി​ലാ​ണ്.

ഓ​പ്പ​ണ​ർ​മാ​രാ​യ ഫി​ൻ ഇ​ല​ൻ (ഒ​മ്പ​ത്), സീ​ഫോ​ട്ട് (51), ര​ചി​ൻ ര​വീ​ന്ദ്ര (ഒ​ന്ന് ), ഗ്ലെ​ൻ ഫി​ലി​പ്സ് ( അ​ഞ്ച്), ചാ​പ്മാ​ൻ ( മൂ​ന്ന്), മി​ച്ച​ൽ (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കി​വീ​സി​നു ന​ഷ്‌​ട​മാ​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി അ​ഷ്ക​ർ പ​ട്ടേ​ൽ മൂ​ന്നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ജ​സ്പ്രീ​ത് ബും​റ​യും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 255 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ​അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ൺ (89), അ​ഭി​ഷേ​ക് ശ​ർ​മ (52), ഇ​ഷാ​ൻ കി​ഷ​ൻ (54) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്. കി​വീ​സി​നാ​യി ജെ​യിം​സ് നീ​ഷം മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

സ​ഞ്ജു ക​ത്തി​ക്ക​യ​റി; ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 15 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സ​ഞ്ജു സാം​സ​ണും (89) ഇ​ഷാ​ൻ കി​ഷ​നു​മാ​ണ് (54) ക്രീ​സി​ൽ.

52 റ​ൺ​സ് നേ​ടി​യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. അ​ഭി​ഷേ​ക് 18 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ച​റി കു​റി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും ചേ​ർ​ന്ന് 98 റ​ൺ​സ് കൂ​ട്ടി​ചേ​ർ​ത്തു. ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 50നു ​മു​ക​ളി​ൽ സ്കോ​ർ നേ​ടു​ന്ന​ത്.

2009 ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ളാ​യ ക്ര​മ്രാ​ൻ അ​ക്‌​മ​ലും ഷ​ഹ​സൈ​ബ് ഹ​സ​നും ചേ​ർ​ന്ന് നേ​ടി​യ 48 റ​ൺ​സാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന് ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ച്ച​ൽ സാ​ന്‍റ​ന​ർ ന​യി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് വി​ജ​യ​ങ്ങ​ൾ നേ​ടി​യാ​ണ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

Sports

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ത്യ​ൻ തേ​രോ​ട്ടം; സ്കോ​ർ 120 ക​ട​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം. പ​ത്ത് ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 127 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. സ​ഞ്ജു സാം​സ​ണും (48 ) ഇ​ഷാ​ൻ കി​ഷ​നു​മാ​ണ് (19) ക്രീ​സി​ൽ. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ (52) അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

ഓ​പ്പ​ണ​ർ​മാ​രാ​യ സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും സ് ​സ്വ​പ്ന തു​ല്ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. പ​വ​ർ​പ്ലേ​യി​ൽ ഇ​രു​വ​രും 92 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 18 പ​ന്തി​ൽ അ​ഭി​ഷേ​ക് ശ​ർ​മ അ​ർ​ധ​സെ​ഞ്ച​ുറി കു​റി​ച്ചു. ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട് 50നു ​മു​ക​ളി​ൽ സ്കോ​ർ നേ​ടു​ന്ന​ത്.

ഇ​ന്നിം​ഗ്സി​ന്‍റെ ആ​ദ്യ നാ​ലു​പ​ന്തു​ക​ളി​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും അ​ഞ്ചാം പ​ന്തി​ൽ സി​ക്‌​സ​റോ​ടെ​യാ​ണ് സ​ഞ്ജു ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ആ​ദ്യ ഓ​വ​റി​ൽ ഏ​ഴ് റ​ൺ​സും ര​ണ്ടാം ഓ​വ​റി​ൽ അ​ഞ്ച് റ​ൺ​സും പി​റ​ന്നു. പി​ന്നീ​ട് സ​ഞ്ജു​വും അ​ഭി​ഷേ​കും വെ​ടി​ക്കെ​ട്ടി​ന് തി​രി​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

 

Sports

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യോ​ട് പാ​ക് ക്രി​ക്ക​റ്റ് താ​രം മോ​ശ​മാ​യി പെ​രു​മാ​റി; മാ​പ്പ് പ​റ​ഞ്ഞ് മാ​നേ​ജ​ർ

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​നി​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യോ​ട് പാ​ക് ക്രി​ക്ക​റ്റ് താ​രം മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ മാ​നേ​ജ​ർ മാ​പ്പു പ​റ​ഞ്ഞു. ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പാ​ക്കി​സ്ഥാ​ന്‍റെ അ​വ​സാ​ന സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ന് മു​ൻ​പാ​ണ് സം​ഭ​വം.

ജീ​വ​ന​ക്കാ​രി നി​ല​വി​ളി​ച്ച​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തു​ക​യും വി​വ​രം പാ​ക്കി​സ്ഥാ​ൻ ടീം ​മാ​നേ​ജ​ർ ന​വീ​ദ് ചീ​മ​യെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം മാ​പ്പ് പ​റ​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ക് താ​ര​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട താ​ര​ത്തി​നോ​ട് അ​ച്ച​ട​ക്ക സ​മി​തി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ക​ടു​ത്ത​ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് ക​ടു​ത്ത അ​തൃ​പ്‌​തി​യു​ണ്ട്.

Sports

വി​ജ​യാ​ഘോ​ഷം അ​തി​രു​ക​ട​ന്നു; സ​ഞ്ജു​വി​നെ​തി​രെ ന‌​ട​പ​ടി വ​ന്നേ​ക്കും

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ വി​ജ​യാ​ഘോ​ഷ​ത്തി​ൽ സ​ഞ്ജു സാം​സ​ണെ​തി​രെ ഐ​സി​സി ന​ട​പ​ടി​വ​ന്നേ​ക്കും. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു​ശേ​ഷം സ​ഞ്ജു ഹെ​ൽ​മെ​റ്റും ബാ​റ്റും നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു.

ഇ​തി​ൽ ഹെ​ൽ​മ​റ്റ് എ​റി​ഞ്ഞ​താ​ണ് ഐ​സി​സി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​ത്. ഐ​സി​സി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.2 പ്ര​കാ​രം ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ദേ​ഷ്യം കൊ​ണ്ടോ അ​മി​താ​വേ​ശം കൊ​ണ്ടോ ഹെ​ൽ​മ​റ്റ്, ബാ​റ്റ്, സ്റ്റം​പ് എ​ന്നി​വ എ​റി​യു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സ​ഞ്ജു​വി​ന്‍റെ പ്ര​വ​ർ​ത്തി ഒ​രു ലെ​വ​ൽ ഒ​ന്ന് കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​ന് മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം വ​രെ പി​ഴ​യും ഒ​ന്നോ ര​ണ്ടോ ഡി​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ലെ​വ​ൽ ഒ​ന്ന് കു​റ്റ​ത്തി​ന് മാ​ത്ര​മാ​യി സാ​ധാ​ര​ണ മ​ത്സ​ര​വി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​ല്ല.

Sports

ലോ​ക​ക​പ്പ് തോ​ൽ​വി; പാ​ക് താ​ര​ങ്ങ​ൾ​ക്കു ശി​ക്ഷ വി​ധി​ച്ചു പി​സി​ബി

ക​റാ​ച്ചി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്നും പു​റ​ത്താ​യ പാ​ക്കി​സ്ഥാ​ൻ ടീ​മി​ലെ ക​ളി​ക്കാ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി). ഓ​രോ താ​ര​ങ്ങ​ൾ​ക്കും 16.28 ല​ക്ഷം രൂ​പ വീ​ത​മാ​ണ് പാ​ക്ക് ബോ​ർ​ഡ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ക്സ്പ്ര​സ് ട്രി​ബ്യൂ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​ന്നെ പാ​ക്ക് ബോ​ർ​ഡ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്നും സെ​മി കാ​ണാ​തെ ടീം ​പു​റ​ത്താ​യ​തോ​ടെ ശി​ക്ഷ പ്ര​ഖ്യാ​പി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പാ​ക്ക് ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ബോ​ർ​ഡി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ടീം ​മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന​ത് വി​ല​യി​രു​ത്താ​നും ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​നെ​തി​രേ മു​ൻ താ​ര​ങ്ങ​ളാ​യ ജാ​വേ​ദ് മി​യാ​ൻ​ദാ​ദ്, മൊ​യി​ൻ ഖാ​ൻ, മു​ഹ​മ്മ​ദ് യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

സൂ​പ്പ​ർ എ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ പാ​ക്കി​സ്ഥാ​ൻ ശ്രീ​ല​ങ്ക​യോ​ട് നേ​രി​യ റ​ൺ വ്യ​ത്യാ​സ​ത്തി​ൽ വി​ജ​യം നേ​ടി​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും ഓ​രോ പോ​യി​ന്‍റ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു.

ല​ങ്ക​യോ​ട് മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​യാ​തെ പോ​യ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​ത്. റ​ൺ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് സെ​മി​യി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്തു.

Sports

ത​ക​ർ​ത്ത​ടി​ച്ച് പ​വ​ലും ഹോ​ൾ​ഡ​റും; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

കോ​ൽ​ക്ക​ത്ത: ടി 20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്‌​ത വി​ൻ​ഡീ​സ്‌ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 195 റ​ൺ​സെ​ടു​ത്തു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച റോ​വ്‌​മ​ൻ പ​വ​ൽ (34) ജ​യ്‌​സ​ൻ ഹോ​ൾ​ഡ​ർ (37) സ​ഖ്യ​മാ​ണ് വി​ൻ​ഡീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. റോ​സ്‌​ട​ൻ ചേ​സ് (40), ഷി​മോ​ൺ ഹെ​റ്റ്‌​മ​യ​ർ (27) എ​ന്നി​വ​രും തി​ള​ങ്ങി.

ഇ​ന്ത്യ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വ​രു​ൺ ച​ക്ര​വ​ർ​ത്തി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്; ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക പാ​ക്കി​സ്ഥാ​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. പ​ല്ലേ​ക്ക​ല്ലെ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴി​ന് മ​ത്സ​രം ആ​രം​ഭി​ക്കും.

ശ്രീ​ല​ങ്ക​യെ മി​ക​ച്ച മാ​ർ​ജി​നി​ൽ തോ​ൽ​പ്പി​ച്ചാ​ൽ ന്യൂ​സീ​ല​ൻ​ഡി​നെ പി​ൻ​ത​ള്ളി പാ​ക്കി​സ്ഥാ​ന് സെ​മി​യി​ലെ​ത്താം. ശ്രീ​ല​ങ്ക​യെ 64 റ​ൺ​സി​നെ​ങ്കി​ലും തോ​ൽ​പി​ച്ചാ​ൽ മാ​ത്ര​മെ നെ​റ്റ്റ​ൺ​റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​വീ​സി​നെ പി​ന്ത​ള്ളി അ​വ​സാ​ന നാ​ലി​ലെത്താൻ പാ​ക് പ​ട​യ്ക്ക് ക​ഴി​യൂ.

ടീം ​ശ്രീ​ല​ങ്ക : പ​ത്തും നി​സ​ങ്ക, ക​മി​ൽ മി​ഷാ​ര (വി​ക്ക​റ്റ് കീ​പ്പ​ർ), ച​രി​ത് അ​സ​ല​ങ്ക, പ​വ​ൻ ര​ത്നാ​യ​കെ, ക​മി​ന്ദു മെ​ൻ​ഡി​സ്, ദ​സു​ൻ ഷ​ന​ക (ക്യാ​പ്റ്റ​ൻ), ജ​നി​ത് ലി​യാ​ന​ഗെ, ദു​നി​ത് വെ​ല്ലാ​ല​ഗെ, മ​ഹീ​ഷ് തീ​ക്ഷ​ണ, ദു​ഷ്മ​ന്ത ച​മീ​ര, ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക.

ടീം ​പാ​ക്കി​സ്ഥാ​ൻ: സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ, ഫ​ഖ​ർ സ​മാ​ൻ, സ​ൽ​മാ​ൻ ആ​ഗ (ക്യാ​പ്റ്റ​ൻ), ഖ​വാ​ജ ന​ഫാ​യ്, ഉ​സ്മാ​ൻ ഖാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഷ​ദാ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, ഷ​ഹീ​ൻ അ​ഫ്രീ​ദി, ന​സീം ഷാ, ​അ​ബ്രാ​ർ അ​ഹ​മ്മ​ദ്, ഉ​സ്മാ​ൻ താ​രി​ഖ്.

Sports

ടി 20 ​ലോ​ക​ക​പ്പ്; ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഇം​ഗ്ല​ണ്ട് ഇ​തി​ന​കം സെ​മി​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ന്ന് ജ​യി​ച്ചാ​ൽ ന്യൂ​സി​ല​ൻ​ഡി​നും സെ​മി​യി​ലെ​ത്താം.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ടിം ​സീ​ഫെ​ർ​ട്ട്, ഫി​ൻ അ​ല​ൻ, ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്സ്, ഡാ​രി​ൽ മി​ച്ച​ൽ, മാ​ർ​ക്ക് ചാ​പ്മാ​ൻ, മി​ച്ച​ൽ സാ​ന്‍റ​ന​ർ , കോ​ൾ മ​ക്കോ​ഞ്ചി, മാ​റ്റ് ഹെ​ൻ​റി, ഇ​ഷ് സോ​ധി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ.

ടീം ​ഇം​ഗ്ല​ണ്ട് : ഫി​ലി​പ്പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ, ഹാ​രി ബ്രൂ​ക്ക് , ജേ​ക്ക​ബ് ബെ​ഥ​ൽ, ടോം ​ബാ​ന്‍റ​ൺ, സാം ​ക​റ​ൻ, വി​ൽ ജാ​ക്സ്, ലി​യാം ഡോ​സ​ൺ, റെ​ഹാ​ൻ അ​ഹ​മ്മ​ദ്, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

Sports

സൂ​പ്പ​ർ പോ​രാ​ട്ടം; പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

പ​ല്ലേ​ക്ക​ല്ലെ: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പ​ല്ലേ​ക്ക​ല്ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

സൂ​പ്പ​ർ എ​ട്ടി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇം​ഗ്ല​ണ്ട് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ഇ​ന്ന് ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടി​ന് സെ​മി ഏ​ക​ദേ​ശം ഉ​റ​പ്പി​ക്കാം.

ടീം ​ഇം​ഗ്ല​ണ്ട് : ഫി​ൽ സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബെ​ഥ​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​റ​ൻ, വി​ൽ ജാ​ക്സ്, ലി​യാം ഡോ​സ​ൺ, ജാ​മി ഓ​വ​ർ​ട്ട​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റാ​ഷി​ദ്.

പാ​ക്കി​സ്ഥാ​ൻ: സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ൻ, സ​യിം അ​യൂ​ബ്, സ​ൽ​മാ​ൻ ആ​ഘ (ക്യാ​പ്റ്റ​ൻ), ബാ​ബ​ർ അ​സം, ഫ​ഖ​ർ സ​മാ​ൻ, ഉ​സ്മാ​ൻ ഖാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഷ​ദാ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, ഷ​ഹീ​ൻ അ​ഫ്രീ​ദി, സ​ൽ​മാ​ൻ മി​ർ​സ, ഉ​സ്മാ​ൻ താ​രി​ഖ്.

Sports

ഇ​ന്ത്യ പി​ടി​മു​റു​ക്കി ; ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20 റ​ൺ​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മ​ർ​ക്രം (നാല്) , ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് (ആറ്), റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ (ഏഴ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ബും​റ ര​ണ്ടും അ​ർ​ഷ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ എ​ട്ട് ഓ​വ​റി​ല്‍ മൂ​ന്നി​ന് 56 എ​ന്ന നി​ല​യി​ലാ​ണ്.

ഡി​വാ​ൾ​ഡ് ബ്ര​വി​സും (12) ഡോ​വി​ഡ് മി​ല്ല​റു​മാ​ണ് (25) ക്രീ​സി​ൽ. ടി 20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നാ​ലു​വീ​തം ജ​യ​ങ്ങ​ളു​മാ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

Sports

ബ്രി​ട്ടീ​ഷ് സ​ർ​വാ​ധി​പ​ത്യം; ശ്രീ​ല​ങ്ക​യ്ക്ക് വ​മ്പ​ൻ തോ​ൽ​വി

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. പ​ല്ലേ​ക്ക​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 51 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക 16.4 ഓ​വ​റി​ൽ 95 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഷാ​ന​ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സ് മൂ​ന്നും ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ:  ഇം​ഗ്ല​ണ്ട് 146/9 ശ്രീ​ല​ങ്ക 95 (16.4).

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ദ​സു​ൻ ഷാ​ന​ക ഇം​ഗ്ല​ണ്ടി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ത​ക​ർ​ച്ച​നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റി​യ​ത് ഫി​ലി​പ് സാ​ൾ​ട്ടി​ന്‍റെ (62) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. 68 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യി​രു​ന്നു. വി​ൽ ജാ​ക്ക്സ് 21 റ​ൺ​സും ഹാ​രി ബ്രൂ​ക്ക് 14 റ​ൺ​സു​മെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ദു​നി​ത് വെ​ല്ലാ​ല​ഗെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദി​ൽ​ഷ​ൻ മ​ധു​ശ​ന​ക​യും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ദു​ശ്മാ​ന്ത ച​മീ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. വി​ൽ ജാ​ക്ക്സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റേ​ത്. ഗ്രൂ​പ്പി​ലെ ന്യൂ​സീ​ല​ൻ​ഡും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ആ​ദ്യ മ​ത്സ​രം മ​ഴ മു​ട​ക്കി​യി​രു​ന്നു.

Sports

സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ടോസ് ജയിച്ച് പാക്കിസ്ഥാൻ

കൊളംബോ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ടിം സെയ്‌ഫെർട്ട്, ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (സി), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.

പാക്കിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ, ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.

Sports

അ​ട്ടി​മ​റി തു​ട​ർ​ന്ന് സിം​ബാ​ബ്‌​വെ; ല​ങ്ക​യെ​യും വീ​ഴ്ത്തി

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ സിം​ബാ​ബ്‌​വെ​യു​ടെ അ​ട്ടി​മ​റി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യെ വീ​ഴ്ത്തി സൂ​പ്പ​ർ എ​ട്ട് സ്ഥാ​നം നേ​ടി​യ സിം​ബാ​ബ്‌​വെ ഇ​ന്ന് ക​രു​ത്ത​രാ​യ ശ്രീ​ല​ങ്ക​യെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​യും ശ്രീ​ല​ങ്ക​യും അ​ണി​നി​ര​ന്ന ബി ​ഗ്രൂ​പ്പി​ൽ സിം​ബാ​ബ്‌​വെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി.

ല​ങ്ക ഉ​യ​ർ​ത്തി‌​യ 179 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ സിം​ബാ​ബ്‌​വെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ ബ്ര​യാ​ൻ ബെ​ന്ന​റ്റ് പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് (63) സിം​ബാ​ബ്‌​വെ​ൻ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. ക്യാ​പ്റ്റ​ൻ സി​ക്ക​ന്ദ​ർ റാ​സ (26 പ​ന്തി​ൽ 45) ന​ട​ത്തി​യ വെ​ട്ടി​കെ​ട്ട് പ്ര​ക​ട​ന​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഓ​പ്പ​ണ​ർ പാ​തും നി​സ​ങ്ക​യു​ടെ (62) അ​ർ​ദ്ധ സെ​ഞ്ചു​റി​യു​ടെ​യും പ​വ​ൻ ര​ത്നാ​യ​കെ​യു​ടെ (44) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്റെ​യും ക​രു​ത്തി​ൽ 178 റ​ൺ​സെ​ടു​ത്തു. 179 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ ബ്ര​യാ​ൻ ബെ​ന്ന​റ്റും (63*) ത​ദി​വ​നാ​ഷെ മ​രു​മാ​നി​യും (34) ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ഓ​പ്പ​ണ​ർ പാ​തും നി​സ​ങ്ക​യു​ടെ അ​ർ​ധ സെ​ഞ്ചു​റി (62) ക​രു​ത്തി​ലാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. പ​വ​ൻ ര​ത്നാ​യ​കെ 44 റ​ൺ​സ് നേ​ടി. സിം​ബാ​ബ്‌​വെ​യ്ക്കാ​യി ഗ്രെ​യിം ക്രീ​മ​ർ, ബ്ലെ​സിം​ഗ് മു​സ​ർ​ബാ​നി, ബ്രാ​ഡ് ഇ​വാ​ൻ​സ് എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Sports

സൂ​പ്പ​ർ എ​ട്ട് ചി​ത്രം തെ​ളി​ഞ്ഞു; ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​യി. സിം​ബാ​ബ്‌​വെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കൊ​പ്പ​മു​ള്ള ടീ​മു​ക​ൾ. ‌

22ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 26ന് ​ചെ​ന്നൈ​യി​ൽ സിം​ബാ​ബ്‌​വെ​യെ നേ​രി​ടു​ന്ന ഇ​ന്ത്യ മാ​ർ​ച്ച് ഒ​ന്നി​ന് കോ​ൽ​ക്ക​ത്ത​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യും ക​ളി​ക്കും.

ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ക​ളി​ച്ച മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചാ​ണ് ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന ക​ളി​യി​ൽ ഇ​ന്ത്യ ഇ​ന്ന് നെ​ത​ർ​ല​ൻ​ഡ്‌​സി​നെ നേ​രി​ടും. അ​തേ​സ​മ​യം ബു​ധ​നാ​ഴ്‌​ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ കീ​ഴ​ട​ക്കാ​നാ​യാ​ൽ പാ​ക്കി​സ്ഥാ​നും എ ​ഗ്രൂ​പ്പി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ലെ​ത്തും.

ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സീ​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളും സൂ​പ്പ​ർ എ​ട്ടി​ൽ പ്ര​വേ​ശി​ച്ചു. ചൊ​വ്വാ​ഴ്‌​ച അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് സിം​ബാ​ബ്‌​വെ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ പു​റ​ത്താ​കു​ക​യും ചെ​യ്തു.

Sports

മാ​ർ​ക്രം ന​യി​ച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. കി​വീ​സ് ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ഏ​ഴു​വി​ക്ക​റ്റും 17 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ (86) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തു​ണ​ച്ച​ത്. ഡീ ​കോ​ക്ക് (20), റ​യാ​ൻ റി​ക്കി​ൽ​ട്ട​ൻ (21 ), ഡെ​വാ​ൾ​ഡ് ബ്ര​വി​സ് (21), ഡേ​വി​ഡ് മി​ല്ല​ർ (24) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ർ: ന്യൂ​സി​ലാ​ൻ​ഡ് 175/7 ദ​ക്ഷി​ണാ​ഫ്രി​ക്ക 178/3 (17.1). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സി​നാ​യി മാ​ർ​ക്ക് ചാം​പ്മാ​ൻ 48 റ​ൺ​സും ഡാ​രി​ൽ മി​ച്ച​ൽ 32 റ​ൺ​സും ഫി​ൻ അ​ല​ൻ 31 റ​ൺ​സും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി മാ​ർ​ക്കോ യാ​ൻ​സ​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു.

ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക ഗ്രൂ​പ്പ് ഡി ​യി​ൽ ആ​റ് പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് ജ​യ​വു​മാ​യി ന്യൂ​സി​ലാ​ൻ​ഡ് ര​ണ്ടാ​മ​താ​ണ്.

Sports

അ​ഭി​ഷേ​ക് ക​ളി​ക്ക​ണ​മെ​ന്ന് സ​ൽ​മാ​ന് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ക​ളി​പ്പി​ക്കാം: സൂ​ര്യ​കു​മാ​ർ യാ​ദ​വ്

കൊ​ളം​ബോ: ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന സ​ൽ​മാ​ൻ അ​ലി ആ​ഗ​യു​ടെ നി​ർ​ദേ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ്. അ​ഭി​ഷേ​ക് ക​ളി​ക്ക​ണ​മെ​ന്ന് സ​ൽ​മാ​ന് അ​ത്ര നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ അ​വ​നെ ക​ളി​പ്പി​ക്കാ​മെ​ന്ന് സൂ​ര്യ​കു​മാ​ർ പ​റ​ഞ്ഞു.

അ​ഭി​ഷേ​ക് മ​ത്സ​ര​ത്തി​ന് പൂ​ർ​ണ സ​ജ്ജ​നാ​ണെ​ന്ന സൂ​ച​ന​യും സൂ​ര്യ​കു​മാ​ര്‍ ന​ല്‍​കി. ടോ​സി​ട്ട​ശേ​ഷം പാ​ക് ടീം ​ക്യാ​പ്റ്റ​ൻ സ​ല്‍​മാ​ന്‍ ആ​ഗ​യു​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഒ​ഴി​ഞ്ഞു​മാ​റി. ടോ​സ് സ​മ​യ​ത്തെ ഹ​സ്ത​ദാ​ന​ത്തെ​ക്കു​റി​ച്ച് ന​മു​ക്ക് അ​പ്പോ​ൾ കാ​ണാം.‌‌

24 മ​ണി​ക്കൂ​ർ കൂ​ടി കാ​ത്തി​രി​ക്കൂ എ​ന്നാ​യി​രു​ന്നു സൂ​ര്യ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ക് സ്പി​ന്ന​ർ ഉ​സ്മാ​ൻ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് രീ​തി വ്യ​ത്യ​സ്ത​മാ​ണ്. പ​ക്ഷേ അ​യാ​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സൂ​ര്യ​കു​മാ​ർ പ​റ​ഞ്ഞു.

Sports

ക്രി​ക്ക​റ്റ് അ​തി​ന്‍റെ സ്പി​രി​റ്റോ​ടെ ക​ളി​ക്ക​ണം; ഹ​സ്ത​ദാ​നം ചെ​യ്യാ​ൻ ത​യാ​ർ: സ​ൽ​മാ​ൻ അ​ലി ആ​ഗ

കൊ​ളം​ബോ: ഇ​ന്ത്യ​ൻ ടീ​മു​മാ​യി ഹ​സ്‌​ത​ദാ​നം ചെ​യ്യാ​ൻ ത​ന്‍റെ ടീം ​ത​യാ​റാ​ണെ​ന്ന് പാ​ക് നാ​യ​ക​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ. കൊ​ളം​ബോ​യി​ൽ ഇ​ന്ത്യ- പാ​ക് പോ​രാ​ട്ട​ത്തി​നു മു​ന്നോ​ടി​യാ​യി ന‌​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ഗ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഏ​ഷ്യാ ക​പ്പി​ലും ടി20 ​ലോ​ക​ക​പ്പി​ലും ഇ​രു ടീ​മം​ഗ​ങ്ങ​ളും ഹ​സ്‌​ത​ദാ​നം ചെ​യ്തി​രു​ന്നി​ല്ല. ക്രി​ക്ക​റ്റ് അ​തി​ന്‍റെ സ്പി​രി​റ്റോ​ടെ ക​ളി​ക്ക​ണം. ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ക് ശ​ര്‍​മ ക​ളി​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. അ​സു​ഖ​ബാ​ധി​ത​നാ​യ അ​ഭി​ഷേ​ക് എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ളി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ല്‍​മാ​ന്‍ ആ​ഗ വ്യ​ക്ത​മാ​ക്കി. ഉ​സ്മാ​ന്‍ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണ്.

ഉ​സ്മാ​ന്‍ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ഷ​ന്‍ ഐ​സി​സി അം​ഗീ​ക​രി​ച്ച​താ​ണ്. ഐ​സി​സി പ​രി​ശോ​ധി​ക്കു​ക​യും ര​ണ്ട് ത​വ​ണ ക്ലി​യ​റ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. പി​ന്നെ എ​ന്തി​നാ​ണ് വി​വാ​ദ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Sports

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ എ​റി​ഞ്ഞി​ട്ടു; അ​മേ​രി​ക്ക​യ്ക്ക് കൂ​റ്റ​ൻ ജ​യം

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ​തി​രെ അ​മേ​രി​ക്ക​യ്ക്ക് ജ​യം. ചെ​ന്നൈ എം.​എ.​ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 93 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് അ​മേ​രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: അ​മേ​രി​ക്ക 196/6 നെ​ത​ര്‍​ല​ന്‍​ഡ്‌ 103 (15.5).

അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ 197 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ നെ​ത​ര്‍​ല​ൻ​ഡ് 15.5 ഓ​വ​റി​ൽ 103 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് നി​ര​യി​ൽ നാ​ല് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞൊ​ള്ളൂ.

23 റ​ൺ​സ് നേ​ടി​യ ബാ​സ് ഡി ​ലീ​ഡാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. അ​മേ​രി​ക്ക​യ്ക്കാ​യി ഹ​ർ​മീ​ത് സിം​ഗ് നാ​ലും ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് മൂ​ന്നും വി​ക്ക​റ്റ് നേ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​മേ​രി​ക്ക​യ്ക്കാ​യി സൈ​തേ​ജ മു​ക്ക​മ​ല്ല (79) അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി.

ശു​ഭം ര​ഞ്ജ​നെ (48), മോ​നാ​ങ്ക് പ​ട്ടേ​ൽ (36) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു​വേ​ണ്ടി ബാ​സ് ഡി ​ലീ​ഡ് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

Sports

മു​ക്ക​മ​ല്ല​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; അമേരിക്കയ്ക്ക് കൂറ്റൻ സ്കോർ

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യ്ക്കെ​തി​രെ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് 197 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​മേ​രി​ക്ക നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 196 റ​ൺ​സ് നേ​ടി.

അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി​യ സൈ​തേ​ജ മു​ക്ക​മ​ല്ല​യു‌​ടെ (79) പ്ര​ക​ട​ന​മാ​ണ് യു​എ​സി​നെ തു​ണ​ച്ച​ത്. ശു​ഭം ര​ഞ്ജ​നെ (48), മോ​നാ​ങ്ക് പ​ട്ടേ​ൽ (36) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു​വേ​ണ്ടി ബാ​സ് ഡി ​ലീ​ഡ് മൂ​ന്നും ഫ്രെ​ഡ് ക്ലാ​സ​ൻ, കൈ​ൽ ക്ലൈ​ൻ, ലോ​ഗ​ൻ വാ​ൻ ബീ​ക്ക് എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

അ​ഭി​ഷേ​ക് ശ​ര്‍​മ​യ്ക്ക് പ​നി; സ​ഞ്ജു​വി​ന് അ​വ​സ​രം ഒ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ടി20 ​ലോ​ക​ക​പ്പി​ല്‍ ന​മീ​ബി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ൺ ഓ​പ്പ​ണ​റാ​യേ​ക്കും. ക​ടു​ത്ത പ​നി​യും വ​യ​റു​വേ​ദ​ന​യും കാ​ര​ണം അ​ഭി​ഷേ​കി​ന് ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും.

അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ താ​രം പ​ങ്കെ​ടു​ത്തി​ല്ല. ഇ​തോ​ടെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു.

സ​ഞ്ജു സാം​സ​ണും ഇ​ഷാ​ന്‍ കി​ഷ​നും ഒ​രേ നെ​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശീ​ല​നം ന​ട​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു​വി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ന്ത്യ​യും ന​മീ​ബി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​രം.

യു​എ​സ്എ​ക്കെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കു​മ്പോ​ഴും അ​ഭി​ഷേ​കി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ല്‍ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ താ​രം ഫീ​ല്‍​ഡിം​ഗി​ന് എ​ത്തി​യി​രു​ന്നി​ല്ല.

Sports

ടി20 ​ലോ​ക​ക​പ്പ്; യു​എ​സ്എ​യ്ക്ക് 191 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​കക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ അ​മേ​രി​ക്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഒ​മ്പ​തു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190 റ​ൺ​സ് നേ​ടി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ന്‍റെ (73) പ്ര​ക​ട​ന​മാ​ണ് പാ​ക് പ​ട​യെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. ബാ​ബ​ർ അ​സം (46), ഷ​ദാ​ബ് ഖാ​ൻ (30) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഷാ​ഡ്‌​ലി വാ​ന്‍ ഷാ​ല്‍​ക്വി​ക്ക് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ഷാ​ല്‍​ക്വി​ക്ക് നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ജ​യം തേ​ടി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങിയത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ അ​മേ​രി​ക്ക​യ്ക്ക് ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

ശ്രീ​ല​ങ്ക​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ഹ​സ​ര​ങ്ക ടി20 ​ലോ​ക​ക​പ്പി​ല്‍ നി​ന്ന് പു​റ​ത്ത്

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ക​ന​ത്ത തി​രി​ച്ച‌​ടി. അ​വ​രു​ടെ സൂ​പ്പ​ര്‍ ഓ​ള്‍​റൗ​ണ്ട​ര്‍ വാ​നി​ന്ദു ഹ​സ​ര​ങ്ക പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​യി.

അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഹ​സ​ര​ങ്ക​യു​ടെ ഇ​ട​ത് കാ​ലി​ലെ പേ​ശി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്. എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ല്‍ പേ​ശി​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യ ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം ലോ​ക​ക​പ്പി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഹ​സ​ര​ങ്ക പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. ഗ്രൂ​പ്പ് ബി​യി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച ശ്രീ​ല​ങ്ക​യ്ക്ക് ഇ​നി ശ​നി​യാ​ഴ്ച്ച ഒ​മാ​നെ നേ​രി​ട​ണം. 16​ന് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ​യും ല​ങ്ക​യ്ക്ക് മ​ത്സ​ര​മു​ണ്ട്. 19ന് ​സിം​ബാ​ബ്‌യേ​യും നേ​രി​ടും.

Sports

ട്വന്‍റി20 ലോകകപ്പ്: ഇറ്റലിയെ 73 റൺസിന് തകർത്ത് സ്കോട്ട്ലൻഡ്

കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 73 റൺസിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 16.4 ഓവറിൽ 134 റൺസിനു പുറത്തായി.

അർധസെഞ്ചുറി നേടിയ ബെൻ മനെന്‍റിയാണ് (52) ഇറ്റലിയുടെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ഹാരി മനെന്‍റി (37), ജെ.ജെ. സ്മട്ട്സ് (22), ആന്തണി മോസ്ക (13) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സ്കോട്ട്ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വാട്ട് രണ്ടും ബ്രാഡ് കറീ, ബ്രാഡ് വീൽ, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന് ജോർജ് മുൻസിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 54 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 84 റൺസെടുത്ത മുൻസിയാണ് ടോപ് സ്കോറർ.

അതേസമയം, ബ്രണ്ടൻ മക്മുല്ലൻ (41), മൈക്കൽ ജോൺസ് (37), മൈക്കൽ ലീസ്ക് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

 

Sports

ഇ​ന്ത്യ - പാ​ക് പോ​രാ​ട്ടം ന​ട​ക്കു​മോ?; അ​വാ​സാ​ന ശ്ര​മ​മാ​യി ഐ​സി​സി

ലാ​ഹോ​ര്‍: ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി ഐ​സി​സി. 15ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന നി​ലാ​പ​ടി​ല്‍ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പി​സി​ബി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഐ​സി​സി പ്ര​തി​നി​ധി​ക​ൾ ലാ​ഹോ​റി​ലെ​ത്തി. ഐ​സി​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഇ​മ്രാ​ൻ ഖ​വാ​ജ, ബോ​ർ​ഡ് അം​ഗം മു​ബ​ഷീ​ർ ഉ​സ്മാ​നി എ​ന്നി​വ​രാ​ണ് ല​ഹോ​റി​ൽ എ​ത്തി​യ​ത്. ച​ര്‍​ച്ച​യി​ല്‍ പി​സി​ബി​യെ അ​നു​ന​യി​പ്പി​ക്കാ​മെ​ന്നാ​ണ് ഐ​സി​സി​യു​ടെ പ്ര​തീ​ക്ഷ.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ ടീം ​ക​ളി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫാ​ണ്. അ​തി​നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖം ര​ക്ഷി​ച്ചു​ള്ള സ​മ​വാ​യ​ത്തി​നാ​ണ് ഐ​സി​സി​യും ശ്ര​മി​ക്കു​ന്ന​ത്.

Sports

സീഫർട്ട്, ഫിലിപ്സ് വെടിക്കെട്ട്: അഫ്ഗാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി കിവീസ്

ചെന്നൈ: ട്വന്‍റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.

അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്‍റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.

അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്‌മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർ‌ധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്‍റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്‌മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്‍‌റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ട്വന്‍റി20 ലോകകപ്പ്: അഫ്ഗാനെതിരേ കിവീസിന് ജയിക്കാൻ 183 റൺസ്

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.

അർ‌ധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്‍റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്‌മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്‍‌റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഹെ​റ്റ്മ​യ​റി​ന് അ​ർ​ധ​സെ​ഞ്ചു​റി; സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രെ സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 182 റ​ൺ​സ് നേ​ടി​യ​ത്.

മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ (64) ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് അ​വ​രെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. ബ്രാ​ൻ​ഡ​ൻ കിം​ഗ് (35) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ട്ട്ല​ൻ​ഡി​നാ​യി ബ്രാ​ഡ് ക്യൂ​റി ര​ണ്ടും ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, മൈ​ക്ക​ൽ ലീ​സ്‌​ക്, സു​ഫി​യാ​ൻ ഷ​രീ​ഫ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ​​ന്നാ​​ഹ മ​​ത്സ​​രം രാ​​ത്രി ഏ​​ഴി​​ന്

മും​​ബൈ: ഇ​​ന്ന് അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്കം, തു​​ട​​ര്‍​ന്ന് ശ​​നി​​യാ​​ഴ്ച മു​​ത​​ല്‍ പോ​​രാ​​ട്ടം. ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സ​​ന്നാ​​ഹ മ​​ത്സ​​രം ഇ​​ന്നു ന​​ട​​ക്കും.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ രാ​​ത്രി ഏ​​ഴി​​ന് മും​​ബൈ ഡി.​​വൈ. പാ​​ട്ടീ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ, കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. അ​​തും സ്വ​​ന്തം നാ​​ട്ടി​​ല്‍. ലോ​​ക​​ക​​പ്പി​​ലെ ഹോ​​ട്ട് ഫേ​​വ​​റി​​റ്റു​​ക​​ളാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ. 2007ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ച്ച​​തു മു​​ത​​ല്‍ ഒ​​രു എ​​ഡി​​ഷ​​നി​​ല്‍​പോ​​ലും ഒ​​രു ടീ​​മും ഫേ​​വ​​റി​​റ്റു​​ക​​ളാ​​യി ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം.

തി​​ല​​ക്, പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍

ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ തി​​ല​​ക് വ​​ര്‍​മ ഇ​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ ക​​ളി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​എ​​സ്എ​​യ്ക്ക് എ​​തി​​രാ​​യ ഇ​​ന്ത്യ എ​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ തി​​ല​​ക് ഇ​​റ​​ങ്ങി​​യി​​രു​​ന്നു. മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ തി​​ല​​ക്, 24 പ​​ന്തി​​ല്‍ ര​​ണ്ട് സി​​ക്‌​​സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 38 റ​​ണ്‍​സ് നേ​​ടി. ഇ​​ന്നു തി​​ല​​ക് തി​​രി​​ച്ചെ​​ത്തി​​യാ​​ല്‍ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ എ​​ങ്ങ​​നെ ആ​​യി​​രി​​ക്കും എ​​ന്ന​​തും ചോ​​ദ്യ​​മാ​​ണ്. ഫോ​​മി​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ന്ന സ​​ഞ്ജു സാം​​സ​​ണ്‍ ഫ​​സ്റ്റ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്നും ക​​ണ്ട​​റി​​യാം. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ തി​​ല​​കി​​നു പ​​ക​​രം വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്.

ച​​രി​​ത്രം പി​​റ​​ക്കു​​മോ..?

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​തു​​വ​​രെ ഒ​​രു ടീ​​മും കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തി​​യി​​ട്ടി​​ല്ല. മാ​​ത്ര​​മ​​ല്ല, ഒ​​രു ആ​​തി​​ഥേ​​യ രാ​​ജ്യ​​വും ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​മി​​ല്ല. ഈ ​​ര​​ണ്ട് ച​​രി​​ത്ര​​വും തി​​രു​​ത്താ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ടീം ​​ഇ​​ന്ത്യ​​ക്കു സാ​​ധി​​ക്കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്. 2026 കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യാ​​ല്‍ ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പി​​ല്‍ മൂ​​ന്നു ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ആ​​ദ്യ ടീം ​​എ​​ന്ന ച​​രി​​ത്ര​​വും ഇ​​ന്ത്യ​​ക്കു സ്വ​​ന്ത​​മാ​​ക്കാം. 2007, 2024 വ​​ര്‍​ഷ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇം​​ഗ്ല​​ണ്ട് (2010, 2022), വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് (2012, 2016) ടീ​​മു​​ക​​ളും ര​​ണ്ടു ത​​വ​​ണ ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​പ്‌​​ഗ്രേ​​ഡ് ടീം

​​ഒ​​രു കാ​​ര്യം ഉ​​റ​​പ്പാ​​ണ്. 2024ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നേ​​ക്കാ​​ള്‍ ഗ്രേ​​ഡ് കൂ​​ടി​​യ സം​​ഘ​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. കാ​​ര​​ണം ട്വ​​ന്‍റി-20 ഫോ​​ര്‍​മാ​​റ്റി​​ല്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​ന്‍ സം​​ഘ​​ത്തി​​ലു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ ഫേ​​വ​​റി​​റ്റു​​ക​​ളു​​ടെ സീ​​റ്റി​​ല്‍ ഇ​​രി​​ക്കു​​ന്ന​​ത്.

2024ല്‍ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, യു​​എ​​സ്എ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വേ​​റി​​ട്ട സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ ക​​പ്പു​​യ​​ര്‍​ത്തി​​യ ടീ​​മാ​​ണ് ഇ​​ന്ത്യ​​യു​​ടേ​​ത്. ഇ​​ത്ത​​വ​​ണ പ​​രി​​ചി​​ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ടീം ​​ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്.

Sports

ഐ​സി​സി ക​ണ്ണു​രു​ട്ടി; ടി20 ​ലോ​ക​ക​പ്പി​നു​ള്ള പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ഇ​സ്ലാ​മാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ൻ​മാ​റു​മെ​ന്ന ഭീ​ഷ​ണി​ക്കി​ടെ പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റു​ക​യാ​ണെ​ങ്കി​ൽ മ​റ്റൊ​രു ടീ​മി​നെ ക​ണ്ടെ​ത്താ​ൻ ഐ​സി​സി നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഏ​ഷ്യാ ക​പ്പി​ൽ പ​ങ്കെ​ടു​ത്ത സ്ക്വാ​ഡി​ൽ‌ നി​ന്ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ലോ​ക​കി​രീ​ട​ത്തി​നാ​യി പാ​ക് പ​ട ഇ​റ​ങ്ങു​ന്ന​ത്. സ​ൽ​മാ​ൻ അ​ലി ആ​ഗ ക്യാ​പ്റ്റ​നാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഫാ​സ്റ്റ് ബൗ​ള​ർ​മാ​രാ​യ ഹാ​രി​സ് റൗ​ഫ്, മു​ഹ​മ്മ​ദ് വ​സീം ജൂ​ണി​യ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പെ​ങ്കി​ലും ടീ​മി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഐ​സി​സി ച​ട്ടം ലം​ഘി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ ത​ങ്ങ​ളു​ടെ സ്ക്വാ​ഡി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ത​ർ​ല​ൻ​ഡ്‌​സ്, യു​എ​സ്എ, ന​മീ​ബി​യ, ഇ​ന്ത്യ എ​ന്നി​വ​ർ​ക്കൊ​പ്പം ഗ്രൂ​പ്പ് എ​യി​ലാ​ണ് പാ​ക്കി​സ്ഥാൻ. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ​തി​രെ​യാ​ണ് അവരുടെ ആ​ദ്യ മ​ത്സ​രം.

പാ​ക്കി​സ്ഥാ​ന്‍ ടീം: ​സ​ൽ​മാ​ൻ അ​ലി ആ​ഗ (ക്യാ​പ്റ്റ​ൻ), ബാ​ബ​ർ അ​സം, ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി, ഫ​ഖ​ർ സ​മാ​ൻ, ഷ​ദാ​ബ് ഖാ​ൻ, ന​സീം ഷാ, ​അ​ബ്രാ​ർ അ​ഹ​മ്മ​ദ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഖ​വാ​ജ മു​ഹ​മ്മ​ദ് ന​ഫ​യ് (വി​ക്ക​റ്റ് കീ​പ്പ​ർ), മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ മി​ർ​സ, സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ൻ, സ​യിം അ​യൂ​ബ്, ഉ​സ്മാ​ൻ ഖാ​ൻ, ഉ​സ്മാ​ൻ താ​രി​ഖ്.

 

Sports

കി​വീ​സി​ന് ക​ന​ത്ത​തി​രി​ച്ച​ടി; ടി20 ​ലോ​ക​ക​പ്പി​ൽ നി​ന്ന് ആ​ദം മി​ൽ​നെ പു​റ​ത്ത്

വെ​ല്ലിം​ഗ്ട​ൺ: ടി20 ​ലോ​ക​ക​പ്പ് തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ന്യൂ​സി​ലാ​ൻ​ഡി​ന് ക​ന​ത്ത തി​രി​ച്ച‌​ടി. പ​രി​ക്കേ​റ്റ പേ​സ​ർ ആ​ദം മി​ൽ​നെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി. മി​ൽ​നെ​യ്ക്ക് പ​ക​രം പേ​സ​ർ കൈ​ൽ ജാ​മി​സ​ണെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ കൈ​ൽ ജാ​മി​സ​ൺ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടി20 ​ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 33-കാ​ര​നാ​യ മി​ൽ​നെ​യു​ടെ തു​ട​യി​ലെ പേ​ശി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ൽ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മി​ല്‍​നെ പു​റ​ത്താ​യ​തോ​ടെ ട്രാ​വ​ല്‍ റി​സ​ർ​വാ​യി ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൈ​ൽ ജാ​മി​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി 15 അം​ഗ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി.

Sports

ഐ​സി​സി​യു​ടെ അ​ന്ത്യ​ശാ​സ​നം ത​ള്ളി; ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. ക​ഴി​ഞ്ഞ ദി​വ​സം ഐ​സി​സി ഇ​തു സം​ബ​ന്ധി​ച്ച് ബം​ഗ്ലാ​ദേ​ശി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. അ​നാ​വ​ശ്യ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി അ​നു​സ​രി​പ്പി​ക്കാ​ന്‍ നോ​ക്കേ​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് കാ​യി​ക മ​ന്ത്രാ​ല​യം ഉ​പ​ദേ​ശ​ക​ന്‍ ആ​സി​ഫ് ന​സ്റു​ള്‍ പ​റ​ഞ്ഞു.

21ന് ​മു​മ്പ് മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് പ​ക​രം സ്കോ​ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഐ​സി​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സു​ര​ക്ഷാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കാ​ത്ത​തെ​ന്ന് ബം​ഗ്ലാ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഐ​സി​സി ഈ ​നി​ല​പാ​ട് ത​ള്ളി.

ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഗ്രൂ​പ്പ് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ബി​സി​ബി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഐ​സി​സി.

 

 

Sports

ടി20 ​ലോ​ക​ക​പ്പ്; ബം​ഗ്ലാ​ദേ​ശി​ന് അ​ന്ത്യ​ശാ​സ​ന​യു​മാ​യി ഐ​സി​സി

ധാ​ക്ക: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശ് പ​ങ്കെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം 21 ന് ​ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ധാ​ക്ക​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു. ലോ​ക​ക​പ്പി​ൽ ടീ​മി​നെ അ​യ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം പ​റ​യ​ണ​മെ​ന്ന് ഐ​സി​സി അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തെ വേ​ദി​യി​ൽ ന‌​ട​ത്ത​ണ​മെ​ന്നും ഗ്രൂ​പ്പ് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​തി​നോ​ട് ഐ​സി​സി ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ് വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ സ്കോ​ട്ട്ല​ൻ​ഡ് എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​ഷ​യ​ത്തി​ൽ പി​ന്തു​ണ തേ​ടി ബം​ഗ്ല​ദേ​ശ് സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​നെ സ​മീ​പി​ച്ചു. ബം​ഗ്ല​ദേ​ശി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നും പി​ന്മാ​റു​മെ​ന്ന് ബി​സി​ബി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ബം​ഗ്ല​ദേ​ശ് പ​റ​യു​ന്ന​തു​പോ​ലെ​യൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി ഇ​ന്ത്യ​യി​ൽ ഇ​ല്ലെ​ന്ന് ഐ​സി​സി വ്യ​ക്ത‌​മാ​ക്കി.

ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​നി വെ​റും മൂ​ന്നാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

 

Sports

രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ടി20 ​ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ല; ഐ​സി​സി​ക്ക് മ​റു​പ​ടി​യു​മാ​യി ബി​സി​ബി

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. ശ്രീ​ല​ങ്ക​യി​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഐ​സി​സി ഈ ​നി​ർ​ദേ​ശം ത​ള്ളി​യ​തോ​ടെ​യാ​ണ് ബി​സി​ബി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

ത​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​ലെ സ്പോ​ർ​ട്‌​സ് അ​ഡ്വൈ​സ​റാ​യ ആ​സി​ഫ് ന​സ്രു​ൾ വ്യ​ക്ത​മാ​ക്കി. ഐ​സി​സി​ക്ക് ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ടി20 ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സാ​ണ് വേ​ദി​യാ​വു​ന്ന​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം മും​ബൈ​യി​ലു​മാ​ണ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up